ആലപ്പുഴ : മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മിഷൻ നടത്തുന്ന കടം എഴുതിത്തള്ളൽ പ്രഹസനം മാത്രമാണെന്ന് അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോൺഗ്രസ് ജില്ലാ കമ്മിറ്റി കുറ്റപ്പെടുത്തി. സി.ആർ.ഇസഡ് നിയമത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ പൂർണ്ണമായും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് രണ്ടാംഘട്ട സമരം നിയോജക മണ്ഡലം തലത്തിൽ നടത്തുവാൻ തീരുമാനിച്ചു. അരൂർ നിയോജക മണ്ഡലം സമരപ്രഖ്യാപന കൺവൻഷൻ 14ന് രാവിലെ 10ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ജെയിംസ് ചിങ്കുതറ അദ്ധ്യക്ഷത വഹിച്ചു. ബിനു കള്ളിക്കാട്, സംസ്ഥാന വർക്കിംഗ് കമ്മറ്റി പ്രസിഡന്റ് എ.കെ.ബേബി, കെ.എം.ലത്തീഫ്, കെ.എം.ലക്ഷ്മണൻ, എ.എസ്.വിശ്വനാഥൻ, റോസ് ദലീമ, ബാലകൃഷ്ണൻ പെരുമ്പളം, അനിൽ മംഗലം എന്നിവർ സംസാരിച്ചു.