medini
photo

ആലപ്പുഴ:ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ബാലിശമായ അന്ധവിശ്വാസങ്ങൾക്കെതിരെ ബോധവത്കരണം അനിവാര്യമാണെന്ന് മന്ത്രി കെ.കെ.ശൈലജ പറഞ്ഞു.ജാതി വേർതിരിവ് നിലനിന്നിരുന്ന കാലഘട്ടത്തിൽ നിന്ന് ഒരുപാട് മാ​റ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും ദളിത് വിവേചനം പല സ്ഥലങ്ങളിലും ഇപ്പോഴുമുണ്ട് . ഇതിനെതിരയെും സമൂഹത്തെ ബോധവത്കരിക്കണമെന്നും അവർ അഭിപ്രായപ്പെട്ടു.

ആലപ്പുഴ ടൗൺ ഹാളിൽ അന്താരാഷ്ട്ര വനിതാ ദിനാഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്റി.

വനിതാ ശിശു വകുപ്പ് സ്ത്രീ സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നതിന്റെ ഫലമായി സാമൂഹികമായി പല മാ​റ്റങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും തുല്യത കൈവരിക്കാൻ ഇനിയും സമയം വേണ്ടി വരും.ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമം നഗരസഭകളും ഗ്രാമപഞ്ചായത്തുകളും നടത്തണം. നിയമ ബോധവത്കരണം സ്ത്രീകൾക്കും പുരുഷന്മാർക്കും അത്യാവശ്യമായി നൽകണം. ഇതിലൂടെ നല്ലൊരു സമൂഹത്തെ വാർത്തെടുക്കാൻ സാധിക്കുമെന്നും ശൈലജ പറഞ്ഞു.

വനിതാ കമ്മീഷന്റെ പ്രഥമ മാദ്ധ്യമ അവാർഡുകൾ മന്ത്റിമാരരായ കെ.കെ.ശൈലജയും ജി.സുധാകരനും പി.തിലോത്തമനും വിതരണം ചെയ്തു.

സ്ത്രീ സമൂഹത്തിന് ഈ സർക്കാർ ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി പി.തിലോത്തമൻ അഭിപ്രായപ്പെട്ടു. ജെൻഡർ ബഡ്ജ​റ്റ് അതിന് ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്ത്രീകൾക്ക് പൊതുസമൂഹത്തിൽ കൂടുതൽ സ്വീകാര്യത വന്നിട്ടുണ്ടെന്നും സ്ത്രീകൾക്കായി നിയമപരമായി വേണ്ട സഹായങ്ങൾ ചെയ്ത് സംരക്ഷിക്കുന്നതിൽ വനിതാ കമ്മീഷൻ നല്ല രീതിയിൽ മുന്നേറുന്നുണ്ടെന്നും മന്ത്റി ജി.സുധാകരൻ പറഞ്ഞു.
വിപ്ലവ ഗായിക പി.കെ.മേദിനിയെ വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ ആരോഗ്യമന്ത്റി ആദരിച്ചു.

വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ കമ്മിഷൻ അംഗംങ്ങളായ എം.എസ്.താര, ഇ.എം. രാധ, ഷിജി ശിവജി, ഷാഹിദ കമാൽ, വനിതാ കമ്മീഷൻ ഡയറക്ടർ വി.യു.കുര്യാക്കോസ്, സെക്രട്ടറി പി. ഉഷാറാണി, കുടുംബശ്രീ കോ ഓർഡിനേ​റ്റർ പ്രശാന്ത്, വനിതാ കമ്മീഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ കെ.ദീപ തുടങ്ങിയർ സംസാരിച്ചു.