ഹരിപ്പാട്: മലേഷ്യയിൽ തൊഴിലുടമ ശാരീരികമായി പീഡിപ്പിച്ച പള്ളിപ്പാട് സ്വദേശി ഹരിദാസനെ പുനരധിവസിപ്പിക്കുന്നതിനും ആവശ്യമായ ചികിത്സാ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനും നടപടി സ്വീകരിക്കണമെന്ന് പ്രവാസി കോൺഗ്രസ് നിയോജക മണ്ഡലം നേതൃയോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. യോഗം ജില്ലാ പ്രസിഡന്റ് ദിനേശ് ചന്ദന ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പുതുശ്ശേരിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.ആർ.ഹരികുമാർ, കെ.കെ.മുരളി, കെ.ഇ അബ്ദുൾ റഷീദ്, കെ.ഹരികുമാർ, കെ.ആർ.രാജൻ, കെ.ജി പ്രഭാകരൻ, റഷീദ്, അനിൽ, മാത്യു, ശ്രീകുമാർ, കെ.വി. വിക്രമൻപിള്ള, ജഗി, സജൻ, രാജീവ്, സുദർശനൻ പിള്ള, ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.