തുറവൂർ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.തുറവൂർ പഞ്ചായത്ത് 13-ാം വാർഡ് പുത്തൻചന്ത വിഷ്ണുഭവനിൽ വിജയന്റെയും വിജയമ്മയുടെയും മകൻ വിപിൻ (30) ആണ് മരിച്ചത്. .ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് വിപിനെ തൂങ്ങി മരിച്ച നിലയിൽ വീട്ടുകാർ കണ്ടത്. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ടാക്സി ഡ്രൈവറായിരുന്നു. സഹോദരൻ: വിഷ്ണു . കുത്തിയതോട് പൊലീസ് കേസെടുത്തു.