arrest

തുറവൂർ: ക്ഷേത്രോത്സവം കണ്ട് ബൈക്കിൽ മടങ്ങിയ ദമ്പതികളെ തടഞ്ഞ് യുവതിയെ ആക്രമിച്ച കേസിൽ യുവാവ് പിടിയിൽ. കോടംതുരുത്ത് പഞ്ചായത്ത് ഏഴാം വാർഡ് പൂവൻതറയിൽ സുനീഷാ(36) ണ് പിടിയിലായത്.ബുധനാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. കോടംതുരുത്ത് സ്വദേശിനിയായ യുവതിയും ഭർത്താവും ചമ്മനാട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ട് ബൈക്കിൽ മടങ്ങുന്നതിനിടെ തടഞ്ഞു നിർത്തുകയും മൊബൈൽ ഫോൺ ഉപയോഗിച്ച് എറിയുകയും ചെയ്തു. ബൈക്ക് മറിഞ്ഞ് ഇരുവരും വീണ സമയത്ത് യുവതിയുടെ തലയ്ക്കടിക്കുകയും ചെയ്തു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാർ ചേർന്ന് പിടികൂടി സുനീഷിനെ കുത്തിയതോട് പൊലീസിൽ ഏൽപിക്കുകയായിരുന്നു. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു