ചേർത്തല:വെട്ടയ്ക്കൽ ശ്രീ ചിത്രോദയ വായനശാല അന്താരാഷ്ട്ര വനിതാദിനമായ 8ന് 'സ്ത്രി ശാക്തീകരണവും സമൂഹവും' എന്ന വിഷയത്തിൽ പ്രഭാഷണവും നൃത്താദ്ധ്യാപിക ആനന്ദവല്ലി ശങ്കരനെ ആദരിക്കലും സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്തംഗം സജിമോൾ ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്തംഗം ശ്യാമള അശോകൻ,താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് കെ.ബി.രാധാമണി,ലിജി ആസാദ്,കവിതാ ശ്യാം, ബിജി സലിം, ഷീലാ സുന്ദരൻ,നഭസ്യ സഹദേവൻ എന്നിവർ സംസാരിക്കും.