prathishedam

ചാരുംമൂട്: ഭരണിക്കാവ്‌ ബ്ലോക്ക്‌ പഞ്ചായത്തിന്റെ അധീനതയിലുള്ള ചുനക്കര കമ്യൂണിറ്റി സെന്ററിൽ മതിയായ ഡോക്ടർമാരോ ആവശ്യത്തിനു മരുന്നുകളോ സൗകര്യങ്ങളോ ഇല്ലാത്തതിൽ പ്രതിഷേധിച്ച്‌ ചുനക്കര മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റികളുടെ നേതൃത്വത്തിൽ ആശുപത്രിക്ക്‌ മുമ്പിൽ സമരം നടത്തി​. നിലവിൽ ഇവിടെ മെഡിക്കൽ ഓഫീസർ ഇല്ലാത്തതിനാൽ വള്ളികുന്നം മെഡിക്കൽ ഓഫീസർക്ക്‌ അഡി​ഷണൽ ചാർജ്‌ നൽകിയിരിക്കുകയാണ്. കിടത്തി ചികിത്സ നടത്താൻ 5 മണിക്ക്‌ ശേഷം ഒരു ഡോക്ടർ പോലുമില്ല. ഇൻസുലിനടക്കം മരുന്നുകളോ ആന്റി ബയോട്ടിക്കുകളോ വേണ്ടത്രയില്ല. ആശുപത്രിയുടെ ഉടമസ്ഥതയുള്ള ബ്ലോക്ക്‌ പഞ്ചായത്തും സ്ഥലം എം.എൽ.എ ആർ രാജേഷും ആശുപത്രി വികസനത്തിൽ ഇടപെടുന്നില്ലെന്നും മണ്ഡലം കമ്മിറ്റി ആരോപിച്ചു. അടിയന്തിരമായി ഈ വിഷയങ്ങളിൽ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ തുടർ ദിവസങ്ങളിൽ ശക്തമായ സമര പരിപാടികൾ നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.

ഡി.സി.സി ജനറൽ സെക്രട്ടറി മനോജ്‌ സി. ശേഖർ സമരം ഉദ്ഘാടനം ചെയ്തു. ചുനക്കര തെക്ക്‌ മണ്ഡലം പ്രസിഡന്റ്‌ മനേഷ്‌ കുമാർ, വടക്ക്‌ മണ്ഡലം പ്രസിഡന്റ്‌ ഷാനവാസ്‌ ഖാൻ, പഞ്ചായത്തംഗങ്ങളായ പി എം രവി,ആർ ഷറഫുദ്ധീൻ, മാജിദാ സാദിക്‌, ഡി.സി.സി അംഗം ഇബ്രാഹിംകുട്ടി, ബ്ലോക്ക്‌ കോൺഗ്രസ്‌ വൈസ്‌ പ്രസിഡന്റുമാരായ ജി.ഹരിപ്രകാശ്‌, എസ്‌. സാദിഖ്‌, ബാലകൃഷ്ണ പിള്ള, ഷൈജു സാമുവൽ, വി. ആർ സോമൻ, ചന്ദ്രശേഖരൻ, ഷാജഹാൻ, ജബാർ, റിയാസ്‌, ഷറഫുദ്ധീൻ, വർഗീസ്‌ മത്തായി, നോവൽ രാജ്‌, രാജു ചെറിയാൻ, ജയിംസ്‌, ജയകുമാർ,ഷെരീഫ്‌, രാജേഷ്‌, ഷാൻ എന്നിവർ പങ്കെടുത്തു.