കുട്ടനാട്: വനിതാ ദിനാചരണത്തോടനുബന്ധിച്ച് അഖിലകേരള വിശ്വകർമ്മ മഹിളാ സംഘം കുട്ടനാട് താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ രാമങ്കരി മിൽമ ഹാളിൽ നടക്കുന്ന സമ്മേളനം അഡ്വ: യു പ്രതിഭഹരി എം എൽ എ ഉദ്ഘാടനം ചെയ്യും .സംസ്ഥാന രക്ഷാധികാരി ശാരദാ വിജയൻ മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്തംഗം ബിനു ഐസക് രാജു മുതിർന്ന വനിതകളെ ആദരിക്കും. നെടുമുടി ഗ്രാമപഞ്ചായത്തംഗം സി ശ്രീദേവി വനിതാദിന സന്ദേശം നൽകും. ഡയറക്ടർ ബോർഡ് അംഗങ്ങളായ ഉഷ ശശിധരൻ, ലൈല രമേശ്, യൂണിയൻ വൈസ് പ്രസിഡന്റ് ആർ രശ്മി, യൂണിയൻ ജോയിന്റ് സെക്രട്ടറിമാരായ സതിയമമ കൃഷ്ണൻകുട്ടി ,രജനി സുരേന്ദ്രൻ,യൂണിയൻ കമ്മിറ്റിയംഗം ഗീതാ അഭിലാഷ്, യൂണിയൻ ട്രഷറർ ബിന്ദു സനോജ് എന്നിവർ സംസാരിക്കും. യൂണിയൻ സെക്രട്ടറി പ്രശോഭ വേണു സ്വാഗതവും യൂണിയൻ പ്രസിഡന്റ് വിമല ഓമനക്കുട്ടൻ അധ്യക്ഷതയും വഹിക്കും.