ചേർത്തല:എ.ഐ.വൈ.എഫ് ചേർത്തല മണ്ഡലം സമ്മേളനം ഇന്നും നാളെയുമായി മുഹമ്മയിൽ നടക്കും. ഇന്ന് വൈകിട്ട് 5ന് മുഹമ്മ ബസ് സ്​റ്റാന്റിൽ ചേരുന്ന പൊതുസമ്മേളനം മുല്ലക്കര രത്‌നാകരൻ ഉദ്ഘാടനം ചെയ്യും.ജി.സതീഷ് അദ്ധ്യക്ഷനാകും.നാളെ ആര്യക്കര എസ്.എൻ.ഓഡി​റ്റോറിയത്തിൽ ചേരുന്ന പ്രതിനിധി സമ്മേളനം എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി ടി.ടി.ജി സ്‌മോൻ ഉദ്ഘാടനം ചെയ്യും.എ.അനിൽകുമാർ അദ്ധ്യക്ഷനാകും.