ambala

അമ്പലപ്പുഴ: നിരോധിച്ച പുകയില ഉത്പന്നങ്ങൾ ഇരുചക്ര വാഹനത്തിൽ കൊണ്ടുനടന്ന് വില്പന നടത്തിയ യുവാവ് പിടിയിൽ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് വളഞ്ഞവഴി പുതിയോട് വീട്ടിൽ ഇർഷാദിനെയാണ് (31) പുന്നപ്ര എസ്.ഐ കെ. രാജൻ ബാബുവിന്റെ നേതൃത്വത്തിലുളള സംഘം അറസ്റ്റ് ചെയ്തത്. ഇയാൾ സഞ്ചരിച്ച വാഹനത്തിൽ നിന്നു 90 പാക്കറ്റ് ഹാൻസ്, പാൻ പരാഗ് എന്നിവയും കണ്ടെടുത്തു. ഇയാളുടെ കടയിൽ നിന്ന് ആറുമാസം മുമ്പ് 1500 പാക്കറ്റ് പുകയില ഉത്പന്നങ്ങൾ അമ്പലപ്പുഴ പൊലീസ് പിടികൂടിയതിനെ തുടർന്ന് റിമാൻഡിൽ കഴിഞ്ഞിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇർഷാദിനെ റിമാൻഡ് ചെയ്തു.