മാവേലിക്കര: കേരള യുക്തിവാദി സംഘത്തി​ന്റെ ആഭി​മുഖ്യത്തി​ൽ നടത്തുന്ന ചർച്ചാ ക്ലാസ് മുൻസിപ്പൽ ലൈബ്രറി ഹാളിൽ ഇന്ന് രാവിലെ 10ന് നടക്കും. മാർക്സിയൻ നിരൂപണമെന്ന വർഗ സമരം എന്ന വിഷയം കാലടി ശ്രീശങ്കര യൂണിവേഴ്സിറ്റിയിലെ ഗവേഷക ജയശ്രീ ശ്രീനിവാസൻ അവതരിപ്പിക്കും. മുതുകുളം മോഹൻദാസ്, ഡോ.പി.കെ ജനാർദ്ധനക്കുറുപ്പ്, പാർത്ഥസാരഥി വർമ്മ, ‌ഡി.ഗോപാലകൃഷ്ണൻ നായർ, പി.കെ.പീതാംബരൻ, അനിൽ. എസ് തുടങ്ങിയവർ സംസാരിക്കും.