മാവേലിക്കര: പള്ളിക്കൽ നടുവിലേമുറി ചെറുവള്ളിൽ ഭഗവതി ക്ഷേത്രത്തിലെ പൂയം മഹോത്സവത്തോടനുബന്ധിച്ച് ചുറ്റുമതിൽ കെട്ടി പുനരുദ്ധരിച്ച ക്ഷേത്രക്കുളത്തിന്റെ സമർപ്പണം നടത്തി. ക്ഷേത്രതന്ത്രി തരണനെല്ലൂർ സജിഗോവിന്ദൻ നമ്പൂതിരിപ്പാട് സമർപ്പണ കർമ്മത്തിന് മുഖ്യകാർമികത്വം വഹിച്ചു. ക്ഷേത്രമേൽശാന്തി വെള്ളായണി ഇല്ലം ദ്വാരകയിൽ ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂജയ്ക്ക് നേതൃത്വം നൽകി. ഭരണിക്കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വാസുദേവൻ, വാർഡ് മെമ്പർ ജി.രമേഷ് കുമാർ, ശ്രീകുമാരൻ നമ്പൂതിരി, ക്ഷേത്രഭരണസമിതി പ്രസിഡന്റ് ഹരികുമാർ, സെക്രട്ടറി സുകുമാരൻ ഉണ്ണിത്താൻ, ട്രഷറർ ശങ്കരൻ ഉണ്ണിത്താൻ, പുത്തൻപുരയിൽ ഗോപാലകൃഷ്ണപിള്ള തുടങ്ങിയവർ പങ്കെടുത്തു. ഓലകെട്ടിയമ്പലം എംപയർമാൾ ഉടമ പുത്തൻപുരയിൽ അശ്വതിയിൽ രാധാകൃഷ്ണപിള്ളയും കുടുംബവുമാണ് ക്ഷേത്രക്കുളത്തിന് ചുറ്റുമതിൽ കെട്ടി പുനരുദ്ധാരണ പ്രവർത്തനം നടത്തിയത്.