മാവേലിക്കര: പോനകം വാഴുവേലിൽ ദേവീക്ഷേത്രത്തിൽ കുംഭ മാസത്തിലെ ആയില്യം പൂജയും നൂറുംപാലും ഇന്ന് നടക്കും. ക്ഷേത്ര തന്ത്രി ഓച്ചിറ മാരായിത്തോട്ടത്ത് മഠം ഇ.വി നന്പൂതിരി, ക്ഷേത്ര മേൽശാന്തി കോട്ടയ്ക്കകം പടിഞ്ഞാറെ വലിയമഠം ബാലകൃഷ്ണ അയ്യർ എന്നിവർ മുഖ്യകാർമ്മികത്വം വഹിക്കും. രാവിലെ 5.30 ന് ഗണപതിഹോമം, 11.30ന് ആയില്യം പൂജ, നൂറുംപാലും, ഉച്ചയ്ക്ക് ഒന്നി​ന് അന്നദാനം എന്നിവ നടക്കും.