പൂച്ചാക്കൽ : പള്ളിപ്പുറം കടവിൽ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിൽ മകം തൊഴൽ ഇന്ന് നടക്കും.പുലർച്ചെ 4ന് അഷ്ടാഭിഷേകം, അഷ്ടദ്രവ്യ ഗണപതി ഹോമം, പ്രഭാതഭേരി . തുടർന്ന് അഖണ്ഡനാമജപം, 10 ന് പ്രഭാഷണം, മേജർസെറ്റ് പഞ്ചവാദ്യം, 12.30ന് ഉച്ചപൂജ, തുടർന്ന് മകം തൊഴൽ . ദർശനത്തിനെത്തുന്ന മുഴുവൻ പേർക്കും ഭക്ഷണം നൽകും. വൈദിക ചടങ്ങുകൾക്ക് മോനാട്ടില്ലത്ത് കൃഷ്ണൻ നമ്പൂതിരി മുഖ്യകാർമ്മികനാകും.