ആലപ്പുഴ: നടക്കാത്ത പദ്ധതികളുടെ പേരിൽ ആലപ്പുഴയിൽ സംഘടിപ്പിച്ചിട്ടുള്ള കിഫ്ബി മേളയിൽ യു.ഡി.എഫ് പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ അറിയിച്ചു. 55,000കോടി രൂപയുടെ പദ്ധതിയാണ് നടക്കുന്നതെന്ന് കിഫ്ബി പറയുമ്പോൾ ആറ് റോഡുകൾ മാത്രമാണ് നിർമ്മിച്ചതെന്നാണ് മന്ത്രി ജി.സുധാകരൻ പറഞ്ഞത് . ആലപ്പുഴ ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് യാത്രക്കാരുടെ സുക്ഷ ഉറപ്പാക്കാൻ വിദഗ്ധ സംഘം പരിശോധന നടത്തണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.