ആലപ്പുഴ: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ കോട്ടയം-ആലപ്പുഴ കുമരകം -പാസഞ്ചർ-കം-ടൂറിസ്റ്റ് സർവ്വീസിന്റെ ഉദ്ഘാടനം 10ന് രാവിലെ ഒമ്പതിന് ആലപ്പുഴ ബോട്ട് ജെട്ടിക്ക് സമീപം മന്ത്രി ജി. സുധാകരൻ നിർവഹിക്കും. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം.പി മുഖ്യാതിഥിയാകും.