ആലപ്പുഴ: കിഫ്ബി പദ്ധതിയിലൂടെ ജില്ലയിൽ നടപ്പാക്കുന്ന 4300 കോടി രൂപയുടെ പദ്ധതികളുടെ അവലോകനവും ബോധവൽക്കണ പരിപാടികളും ഇ.എം.എസ് സ്റ്റേഡിയത്തിൽ ഇന്ന് തുടങ്ങും. രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.


ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനം

ലൈഫ് മിഷൻ പദ്ധതിയുടെ ജില്ലയിലെ മൂന്നാഘട്ടത്തിനു തുടക്കംകുറിച്ച് നിർമ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ ശിലാസ്ഥാപനവും സമ്മേളന ഉദ്ഘാടനവും ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പറവൂരിൽ രാവിലെ 11.30നു നടക്കുന്ന ചടങ്ങിൽ മന്ത്രി ജി സുധാകരൻ അദ്ധ്യക്ഷത വഹിക്കും. മന്ത്രി ഡോ.ടി എം തോമസ് ഐസക് മുഖ്യപ്രഭാഷണം നടത്തും. മന്ത്രി പി തിലോത്തമൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എം പിമാരായ അഡ്വ എ എം ആരിഫ്, കൊടിക്കുന്നിൽ സുരേഷ്,ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ എന്നിവർ മുഖ്യാതിഥികളാകും.