ചേർത്തല:ഹിമാചൽ പ്രദേശിൽ നിന്നെത്തി പനിയ്ക്കു ചികിത്സ തേടിയ അച്ഛനും മകളും കൊറോണ നിരീക്ഷണത്തിൽ.ഇന്നലെയാണ് ഇവർ പനിബാധിച്ചു ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സക്കെത്തിയത്. ഇവരുടെ തൊണ്ടയിലെ സ്രവം ശേഖരിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധനയ്ക്ക് അയച്ചു. വീട്ടിൽ ആരോഗ്യവകുപ്പിന്റെ നിരീക്ഷത്തിലാണ് ഇരുവരും.