പൂച്ചാക്കൽ : ശ്രീകണ്ഠേശ്വരം എസ് എൻ ഡി എസ് വൈ.യു.പി.സ്ക്കൂളിന്റെ അറുപതാം വാർഷികവും യാത്രയപ്പും പാണാവള്ളി പഞ്ചായത്ത് പ്രസിഡൻറ് ഡോ.പ്രദീപ് കൂടക്കൽ ഉദ്ഘാടനം ചെയ്തു . വിരമിച്ച കെ.എം.ശ്രീലത, വി.പി. ബീനാകുമാരി എന്നിവർക്ക് യാത്രയപ്പും, സംസ്ഥാന അദ്ധ്യാപക അവാർഡ് നേടിയ ഗീത ടീച്ചർക്ക് ആദരവും നൽകി.സ്ക്കൂൾ മാനേജർ അഡ്വ.എസ്.രാജേഷിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പി.റ്റി.എ പ്രസിഡന്റ് സത്യൻ മാപ്പിളാട്ട്, ഹെഡ്മിസ്ട്രസ് ഷേർളി, സ്കൂൾ ലീഡർ ആദിത്യ, മേഘാ വേണു, ബിന്ദു ടീച്ചർ, നീതുവിപിൻ എന്നിവർ സംസാരിച്ചു.കലാപരിപാടികളുടെ ഉദ്ഘാടനം നടൻ ചോട്ടാ വിബിൻ നിർവഹിച്ചു.