ചേർത്തല:കെ.വി.എം ആശുപത്രിയുടെ നേതൃത്വത്തിൽ ലോക വനിതാദിനാചരണത്തിന്റെ ഭാഗമായി നടത്തിയ സ്ത്രീ ശാക്തീകരണ സെമിനാർ മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ശ്രീലേഖാനായർ ഉദ്ഘാടനം ചെയ്തു.പത്തോളജി വിഭാഗം മേധാവി ഡോ.പ്രസന്നകുമാരി അദ്ധ്യക്ഷയായി.ഡോ.പ്രഭാ ജി.നായർ വനിതാദിന സന്ദേശം നൽകി.നഴ്സിംഗ് സൂപ്രണ്ട് സബിയത്ത് ബീവി,സ്റ്റാഫ് നഴ്സ് രേഷ്മ ഷാജി,പി.ആർ.ഒമാരായ രശ്മി,ആരോമൽ എന്നിവർ സംസാരിച്ചു.