അമ്പലപ്പുഴ: അമ്പലപ്പുഴ വടക്കു പഞ്ചായത്ത് അഞ്ചാം വാർഡിലെ 39 ഓളം കുടുംബങ്ങൾ കഴിഞ്ഞ 8 മാസമായി കുടിവെള്ളമില്ലാതെ വലയുന്നു. പൈപ്പ് പൊട്ടിയതാണ് കുടിവെള്ളവിതരണം മുടങ്ങാൻ കാരണമെന്ന് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നു. പ്രശ്നത്തിൽ ഉടൻ പരിഹാരമുണ്ടാകുമെന്ന് വാട്ടർ അതോറിട്ടി ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ, എട്ടുമാസമായിട്ടും ഒരു നടപടിയുമുണ്ടായില്ല.കുഴൽക്കിണറുകളോ കിണറുകളോ പ്രദേശത്തില്ലാത്തതിനാൽ കിലോമീറ്ററുകളോളം സഞ്ചരിച്ചാണ് പ്രദേശവാസികൾ കുടിവെള്ളം ശേഖരിക്കുന്നത്.