മാവേലിക്കര: മറ്റം സെന്റ് ജോൺസ് ഹയർ സെക്കൻഡറി സ്കൂൾ അടൽ ടിങ്കറിംഗ് ലാബ് ഉദ്ഘാടനവും സമ്പൂർണ ഹൈടെക് സ്കൂൾ പ്രഖ്യാപനവും കൊടിക്കുന്നിൽ സുരേഷ് എം.പി.നിർവഹിച്ചു. പി.ടി​.എ പ്രസിഡന്റ് എസ്.ശശികുമാർ അദ്ധ്യക്ഷനായി. യോഗത്തിൽ സ്കൂൾ മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് ഫാ.മാത്യു വി.തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ജോൺ കുര്യൻ, ഹെഡ്മിസ്ട്രസ് ഷീബ വർഗീസ്, ജി.ജോസഫ്, സന്തോഷ് ജോസഫ്, ബി.ബാലചന്ദ്രൻ, ശുഭ അനിൽ, വർഗീസ് പോത്തൻ, ബിന്ദു ആർ.തമ്പി, സച്ചിൻ ജി.നായർ തുടങ്ങിയവർ സംസാരിച്ചു.