tv-r

തുറവൂർ:തുറവൂർ, എരമല്ലൂർ ജൻ ഓഷധി കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ തുറവൂരിൽ സംഘടിപ്പിച്ച "ജൻഔഷധിദിവസ് -2020 " ഗുണഭോക്തൃ സമ്മേളനം കുത്തിയതോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേമാ രാജപ്പൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.കെ സജീവൻ അദ്ധ്യക്ഷനായി. പഞ്ചായത്തംഗം എൻ.രൂപേഷ് പൈ , കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ജയശ്രീ, വിമൽ രവീന്ദ്രൻ, തിരുനെല്ലൂർ ബൈജു, സി.ആർ.രാജേഷ് , യു.പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു .ജൻഔഷധിയുടെ സുവിധ സാനിട്ടറി നാപ്കിൻ സൗജന്യമായി വിതരണം ചെയ്തു.ഹെൽത്ത് ഇൻസ്പെക്ടർ മഹേഷ് കൊറോണ വൈറസ് (കോവിഡ് 19 ) രോഗത്തിനെതിരേ ബോധവത്ക്കരണ ക്ലാസ് നയിച്ചു.