a

മാവേലിക്കര: ആഭ്യന്തര വകുപ്പിലെ അഴിമതിയിൽ പ്രതിഷേധിച്ച് മാവേലിക്കര ബ്ലോക്ക് കോൺഗ്രസ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ മാവേലിക്കര പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മിച്ചൽ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് മാവേലിക്കര നഗരസഭ കാര്യാലയത്തിന് സമീപം പൊലീസ് തടഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി കോശി.എം.കോശി ഉദ്ഘാടനം മാർച്ച് ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.ഗോപൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. കല്ലുമല രാജൻ, കുഞ്ഞുമോൾ രാജു, നൈനാൻ.സി.കുറ്റിശേരിൽ, കെ.എൽ.മോഹൻലാൽ, ലളിതാ രവീന്ദ്രനാഥ്, എം.കെ.സുധീർ, ഗീത രാജൻ തഴക്കര, കുര്യൻ പള്ളത്ത്, രമേശ് ഉപ്പാൻസ്, മുരളി വൃന്ദാവനം, സുരേഷ്‌കുമാർ കളീക്കൽ, ബിജു വർഗീസ്, രാമദാസ് തുടങ്ങിയവർ സംസാരിച്ചു.