തുറവൂർ: കോൺഗ്രസ് അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്യത്തിൽ കുത്തിയതോട് പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഭാരതീയ ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ.കെ.ഷാജു ഉദ്ഘാടനം ചെയ്തു. പാട്ടുകുളങ്ങരയിൽ നിന്നും ആരംഭിച്ച, നൂറുക്കണക്കിന് പേർ പങ്കെടുത്ത മാർച്ച് കുത്തിയതോട് പൊലിസ് സ്റ്റേഷന് നൂറു മീറ്റർ അകലെ വച്ച് പൊലീസ് തടഞ്ഞു. ബ്ലോക്ക്പ്രസിഡൻറ് ദിലീപ് കണ്ണാടൻ അധ്യക്ഷത വഹിച്ചു. ടി.ജി.പത്മനാഭൻനായർ,. കെ.ഉമേശൻ, കെ.രാജീവൻ, സി.കെ.രാജേന്ദ്രൻ, കെ.ആർ.രാജു എന്നിവർ സംസാരിച്ചു. അഡ്വ.എസ്.രാജേഷ്, അസീസ്പായിക്കാട്, കെ.ധനേഷ് കുമാർ, എം.കമാൽ, , പി.പി.മധു, പോൾ കളത്തറ, വി.കെ. മനോഹരൻ, കെ.ജെ.അനിൽ ,വി.അനിൽകുമാർ, കെ.ജി.കുഞ്ഞിക്കുട്ടൻ, കെ.അജിത്ത് കുമാർ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.