തുറവൂർ: എഴുപുന്ന ശ്രീ നാരായണപുരത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ദളിത് ബാലനെ മർദ്ദിക്കുകയും ജാതിപ്പേര് വിളിച്ച് ആക്ഷേപിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം വ്യാപകം. പ്രതിയ്ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുക്കണമെന്ന് ബി.ജെ.പി അരൂർ നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു .തുറവൂർ ഗവ.ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയെ ഭാരവാഹികളായ തിരുനല്ലൂർ ബൈജു ,സി .ആർ .രാജേഷ് ,കെ.കെ സജീവൻ ,എൻ .രൂപേഷ് എന്നിവർ സന്ദർശിച്ചു.സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചയാളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് എ.ഐ.എസ്.എഫ് അരൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ജാക്സൺ, സെക്രട്ടറി വി.എൻ. അൽത്താഫ് എന്നിവർ ആവശ്യപ്പെട്ടു.