yhhy

ഹരിപ്പാട്: ഹരിപ്പാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പൊലീസ് സ്റ്റേഷൻ മാർച്ച് മുൻ എം.എൽ.എ ബി.ബാബുപ്രസാദ്‌ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എം.ആർ ഹരികുമാർ അദ്ധ്യക്ഷനായി. കെ.പി.സി.സി നിർവഹണ സമിതി അംഗം എം.എം ബഷീർ, എം.കെ വിജയൻ, ജോൺ തോമസ്, കെ.എം രാജു, കെ.കെ സുരേന്ദ്രനാഥ്, എസ്.ദീപു, വി.ഷുക്കൂർ, എസ്.സുജിത്ത്, ബിനു ചുള്ളിയിൽ തുടങ്ങിയവർ സംസാരിച്ചു.