മാ​വേ​ലി​ക്ക​ര: താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​ യോഗത്തിൽ അം​ഗ​ങ്ങൾ ഉ​ദ്യോ​ഗ​സ്ഥ​രെ ഉൾ​പ്പെ​ടെ ത​ട​ഞ്ഞു​വെ​ച്ച് സ​മ​രം ന​ട​ത്തി. കോൺ​ഗ്ര​സ് പ്ര​തി​നി​ധി അ​നി വർ​ഗീ​സ്, കേ​ര​ള കോൺ​ഗ്ര​സ് പ്ര​തി​നി​ധി തോ​മ​സ് കു​റ്റി​ശ്ശേ​രിൽ, കൊ​ടി​ക്കു​ന്നിൽ സു​രേ​ഷ് എം.പി​യു​ടെ പ്ര​തി​നി​ധി മ​നോ​ജ് സി.ശേ​ഖർ എ​ന്നി​വ​രാ​ണ് താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യു​ടെ തീ​രു​മാ​ന​ങ്ങൾ ന​ട​പ്പാ​ക്കു​ന്ന​തിൽ വീ​ഴ്​ച വ​രു​ത്തി​യ​താ​യി ആ​ക്ഷേ​പം ഉ​ന്ന​യി​ച്ച് ത​ഹ​സിൽ​ദാർ ഉൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ​യും താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ലെ മ​റ്റ് അം​ഗ​ങ്ങ​ളെ​യും ത​ട​ഞ്ഞു​വെ​ച്ച് സ​മ​രം ചെ​യ്​ത​ത്. തു​ടർ​ന്ന് ഇ​വ​രെ പൊ​ലീ​സ് എ​ത്തി അ​റ​സ്റ്റു ചെ​യ്​തു നീ​ക്കി.
യോ​ഗ​ത്തിൽ പ​ങ്കെ​ടു​ത്ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥർ സ​മ​രം ചെ​യ്​ത അം​ഗ​ങ്ങ​ളെ നീ​ക്കം ചെ​യ്യാൻ ശ്ര​മി​ച്ച​ത് കൂ​ടു​തൽ ബ​ഹ​ള​ത്തി​ന് കാ​ര​ണ​മാ​യി. തു​ടർ​ന്ന് കൂ​ടു​തൽ പൊ​ലീ​സെ​ത്തു​ക​യും സ​മ​രം ചെ​യ്​ത മൂ​ന്നു പേ​രെ​യും അ​റ​സ്റ്റ് ചെ​യ്​ത് പൊ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്​തു. ഡി.സി.സി വൈ​സ് പ്ര​സി​ഡന്റ് അ​ഡ്വ.കെ.ആർ.മു​ര​ളീ​ധ​രൻ, ബ്ലോ​ക്ക് കോൺ​ഗ്ര​സ് പ്ര​സി​ഡന്റ് കെ.ഗോ​പൻ, ആർ.എ​സ്.പി ബി ജി​ല്ലാ സെ​ക്ര​ട്ട​റി സ​ണ്ണി​കു​ട്ടി, മ​ണ്ഡ​ലം പ്ര​സി​ഡന്റ് ര​മേ​ശ് ഉ​പ്പാൻ​സ്, പ​ഞ്ച​വ​ടി​വേ​ണു, അ​ജി​ത്ത് തെ​ക്കേ​ക്ക​ര, മു​നി​സി​പ്പൽ കൗൺ​സി​ലർ കൃ​ഷ്​ണ​കു​മാ​രി എ​ന്നി​വർ എ​ത്തി പൊ​ലീ​സു​മാ​യി ന​ട​ത്തി​യ ചർ​ച്ച​യെ തു​ടർ​ന്ന് സ്റ്റേ​ഷൻ ജാ​മ്യം നൽ​കി സ​മ​ര​ക്കാ​രെ വി​ട്ട​യ​ച്ചു.