a

മാവേലിക്കര: ഭദ്രകാളിമുടിക്ക് മുന്നിൽ ചെട്ടികുളങ്ങര ഭഗവതിക്ക് ദീപാരാധന നൽകി. ചെട്ടികുളങ്ങര ഈരേഴ തെക്ക് കോയിക്കത്തറയിലെ അൻപോലിയോടനുബന്ധിച്ചാണ് ഭദ്രകാളിമുടിക്ക് മുന്നിൽ ദീപാരാധനയ്ക്കായി ചെട്ടികുളങ്ങര ഭഗവതി എഴുന്നള്ളിയത്. ഭഗവതിക്ക് ക്ഷേത്രത്തിന് വെളിയിൽ ഭദ്രകാളിമുടിക്ക് മുന്നിൽ ദീപാരാധന നടത്തുന്നത് കോയിക്കത്തറയിൽ മാത്രമാണ്. കാണിക്കയായി ഈരേഴ തെക്ക് കോയിക്കത്തറയിൽ കുട്ടികളുടെ കെട്ടുകാഴ്ചകൾ അണിനിരത്തിയിരുന്നു.