ഹരിപ്പാട്: മുട്ടം സാന്ത്വനം വനിതാവേദിയുടെ ആഭിമുഖ്യത്തിൽ വനിതാദിനാചരണത്തിനു മുന്നോടിയായി ആരോഗ്യ ശില്പശാലയും അമ്മമാർക്ക് ആരോഗ്യപരിശോധനയും നടത്തി. സൗജന്യ മരുന്ന് വിതരണം, ബോധവത്കരണം എന്നിവയ്ക്ക് ചേർത്തല കിൻഡർ ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വത്സല നേതൃത്വം നൽകി. രാവിലെ വനിതാവേദി പ്രസിഡന്റ് സിനി ഹരികുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.മണിലേഖ, തുളസി കണ്ണോലിൽ, ടി. വി വിനോബ്, അംബിക ടീച്ചർ എന്നിവർ സംസാരിച്ചു.