തുറവൂർ: പുത്തൻകാവ് ശ്രീമഹാദേവി ക്ഷേത്രത്തിലെ ഉത്സവം 11ന് ആറാട്ടോടെ സമാപിക്കും ഇന്ന് രാവിലെ 7 മുതൽ മകം തൊഴൽ, തുടർന്ന് അന്നദാനം. സർപ്പം പാട്ട് ആരംഭം.രാത്രി 10 ന് നാടൻപാട്ട് കലാമേള.9 ന് രാവിലെ 7 ന് ഗജവീരന്മാർക്ക് സ്വീകരണം, 10 ന് പുരയിടി. വൈകിട്ട് 5ന് കാഴ്ചശ്രീബലി, പാണ്ടിമേളം.രാത്രി 10 ന് ഗാനമേള.10 ന് പള്ളിവേട്ട മഹോത്സവം.രാവിലെ 7 ന് ഗജവീരന്മാർക്ക് സ്വീകരണം. വൈകിട്ട് 4ന് കാഴ്ചശ്രീബലി, പാണ്ടിമേളം.രാത്രി 10.30 ന് ഗാനമേള.11 ന് ആറാട്ട് മഹോത്സവം.വൈകിട്ട് 4.30ന് ആറാട്ടുബലി, ആറാട്ടിന് പുറപ്പാട്, പാറയിൽ ഘണ്ഠാകർണ്ണക്ഷേത്രത്തിൽ ആറാട്ട്. വൈകിട്ട് 7ന് ഭജൻ സന്ധ്യ.18 ന് ഏഴാം പൂജ