മാവേലിക്കര : തെക്കേക്കര ഗ്രാമപഞ്ചായത്ത് യുവജനങ്ങൾക്കായി ഫുട്ബാൾ പരിശീലനം ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ടി.വിശ്വനാഥൻ ഉദ്ഘാടനം നിർവഹിച്ചു. വരേണിക്കൽ ഗവ.യു.പി സ്കൂൾ പ്രഥമാദ്ധ്യാപകൻ ഓമനക്കുട്ടൻ, യൂത്ത് കോ ഓർഡിനേറ്റർ വിഷ്ണു ഗോപിനാഥ്, പരിശീലകൻ ബിബീഷ്, ആരോമൽ എന്നിവർ സംസാരിച്ചു.