കുട്ടനാട് : 2018 ൽ ഉണ്ടായ മഹാപ്രളയത്തിൽ ജീവനോപാധികൾ നഷ്ടപ്പെട്ട വ്യാപാരികളോട് സംസ്ഥാന സർക്കാർ കാണിച്ച അവഗണനക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി കുട്ടനാട് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 10ന് രാവിലെ 10 ന് കുട്ടനാട് മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ചും ധർണയും നടത്തും. സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. അന്ന് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ കടയടപ്പ് സമരത്തിനും ആഹ്വാനം ചെയ്തിട്ടുണ്ട്.