ചേർത്തല:റോഡു മുറിച്ചു കടക്കുന്നതിനിടെ കാറിടിച്ച് വൃദ്ധ മരിച്ചു.മുനിസിപ്പൽ 27ാം വാർഡിൽ മുടശാലിൽ എം.കെ ജോണിന്റെ ഭാര്യ തങ്കമ്മ ജോൺ (71) ആണ് മരിച്ചത്.ദേശീയപാതയിൽ ഹൈവേ പാലത്തിന് വടക്ക് ഭാഗത്ത് ഇന്നലെ പുലർച്ചെ 5.45 നായിരുന്നു അപകടം.പള്ളിയിലേക്ക് പോകുകയായിരുന്ന തങ്കമ്മ റോഡ് മുറിച്ച് കടക്കുന്നതിനിടെ തിരുവന്തപുരം ഭാഗത്തേക്ക് പോകുന്ന കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഗവ. താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്‌കാരം ഇന്ന് രാവിലെ 11ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: സിസ്റ്റർ നവീന (എഫ്.സി.സി കോൺവെന്റ് പെരുമ്പാവൂർ),ഷൈനി,ടെസി,ജെസി.മരുമക്കൾ:ജോൺസൺ (ഹൈദ്റാബാദ്),ബിജു (ദുബായ്),ബിജു (ഇൻഫാന്റ് ജീസസ് എച്ച്.എസ് വടയാർ).