ആലപ്പുഴ:എ.ഐ.വൈ.എഫ് ആലപ്പുഴ മണ്ഡലം സമ്മേളനത്തിന് യുവജന റാലിയോടെ തുടക്കം. കൈചൂണ്ടിമുക്കിൽ നടന്ന പൊതുസമ്മേളനം സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി.കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ ജോഷി എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി സനൂപ് കുഞ്ഞുമോൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം എ.ശിവരാജൻ, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ പി.ആർ.രതീഷ്, കെ.എസ്.ജയൻ, വി.പി. ചിദംബരൻ തുടങ്ങിയവർ സംസാരിച്ചു.