ആലപ്പുഴ : മംഗലം ആശാൻ കവലയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചു. തുമ്പോളി കമ്പിവേലിയിൽ ബാബുവിന്റെ മകൻ അനന്തു (22) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം. ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റു കിടന്ന അനന്തുവിനെ നാട്ടുകാർ ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബൈക്ക് തെന്നി ലെവൽ ക്രോസിൽ തലയടിച്ചു വീഴുകയായിരുന്നെന്ന് കരുതുന്നതായി പൊലീസ് പറഞ്ഞു. നോർത്ത് പൊലീസ് കേസെടുത്തു.