ചാരുംമൂട് : ചുനക്കര നടുവിൽ ലേഖാലയത്തിൽ രവീന്ദ്രൻ നായരുടെ മകൻ വിഷ്ണു പ്രസാദ് (27)ജോലി സ്ഥലമായ തമിഴ്നാട്ടിലെ നാഗർകോവിലിൽ ഷോക്കേറ്റു മരിച്ചു. റെയിൽവേയുടെ ജോലികൾ കരാറെടുത്ത് ചെയ്തിരുന്ന കമ്പനിയിലെ എൻജിനീയറിംഗ് സൂപ്പർവൈസറായിരുന്നു വിഷ്ണു . ശനിയാഴ്ച വൈകിട്ട് നാല് മണിയോടെ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചെന്നാണ് വീട്ടുകാർക്ക് കിട്ടിയ വിവരം.കൂടെ ജോലി ചെയ്തിരുന്ന ആൾക്കും ഷോക്കേറ്റു. എം.ടെക്.ബിരുദധാരിയായ വിഷ്ണുവിന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. നിശ്ചയച്ചടങ്ങിനായി എത്താനിരിക്കെയാണ് ദുരന്തമുണ്ടായത്. അമ്മ:വിജയമ്മ. സഹോദരി:ലേഖ.