പൂച്ചാക്കൽ : പള്ളിപ്പുറം കടവിൽ ശ്രീ മഹാലക്ഷ്മി ക്ഷേത്രത്തിൽ മകം തൊഴഴാൻ ആയിരക്കണക്കിന് ഭക്തരെത്തി. പുലർച്ചെ 4 ന് ദഅഷ്ടാഭിഷേകത്തോടെ ചടങ്ങുകൾക്ക് തുടക്കമായി.തുടർന്ന് അഷ്ടദ്രവ്യസമേതമുള്ള ഗണപതിഹോമം, പ്രഭാതഭേരി, അഖണ്ഡനാമജപം, ദേവീ സ് തോത്രപാരായണം എന്നിവ നടന്നു. കവയിത്രി അനില. ജി.നായരുടെ പ്രഭാഷണത്തിന് ശേഷം മേജർസെറ്റ് പഞ്ചാരിമേളം നടന്നു.ഉച്ചപൂജക്ക് ശേഷം മകം തൊഴുന്നതിനായി തന്ത്രി മോനാട്ടു മനക്കൽ കൃഷ്ണൻ നമ്പൂതിരി നട തുറന്നു.