മാവേലിക്കര: സംസ്ഥാന ബഡ്ജറ്റിൽ സർക്കാർ പ്രഖ്യാപിച്ച നികുതി വർദ്ധനവിനും ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണമംഗലം വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ നടത്തി. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി അഡ്വ.സി.ആർ.ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. ചെട്ടികുളങ്ങര നോർത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അനീഷ് കരിപ്പുഴ അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ചെങ്കിളിൽ രാജൻ, അലക്സ് മാത്യു, ജോൺ കെ. മാത്യു, അഡ്വ. ശ്രീജിത്ത് പത്തിയൂർ, ബ്ലോക്ക് ഭാരവാഹികളായ ബി.എൻ.ശശിരാജ്, മണികണ്ഠൻ പിള്ള, സുരേഷ് കുമാർ, സി.അമ്മിണി, പഞ്ചായത്ത് അംഗങ്ങളായ പുഷ്പരാജൻ, വത്സല സി.എസ്.പിള്ള, ശിവദാസൻ നായർ എന്നിവർ സംസാരിച്ചു.