മാവേലിക്കര: ഗുരുധർമ്മ പ്രചാരണസഭ മാവേലിക്കര മണ്ഡലം കമ്മറ്റിയുടേയും മാതൃസഭ മണ്ഡലം കമ്മറ്റിയുടേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 58ാമത് ശ്രീനാരായണ ധർമ്മ മീമാംസാപരിഷത്ത് സഭ രജിസ്ട്രാർ റ്റി.വി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. മാവേലിക്കര മണ്ഡലം പ്രസിഡന്റ് പ്രസാദ് വള്ളികുന്നം അധ്യക്ഷനായി. സ്‌നൈറ്റ് ഐ.റ്റി.ഐ പ്രിൻസിപ്പൽ ബ്രഹ്മദാസ് പതാക ഉയർത്തി. ജില്ലാ പ്രസിഡന്റ് ആർ.സുകുമാരൻ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറി ശിവൻ മലയിൽ, മാതൃസഭ കേന്ദ്ര സമിതി അംഗം രേവമ്മ സുകുമാരൻ, എം.രവീന്ദ്രൻ കൃഷ്ണപുരം, ഡി.ഭാർഗവൻ, റ്റി.ഡി.വിജയൻ, മുരുകൻ, പഞ്ചമൻ എന്നിവർ സംസാരിച്ചു. തുടർന്ന് പഠനക്ലാസ്, മാവേലിക്കര മണ്ഡലം ഗുരുധർമ്മ പ്രചാരണസഭ അംഗങ്ങളുടെ കുടുംബസംഗമം, ഗുരുദേവകൃതികളുടെ ആലാപന മത്സരം എന്നിവ നടന്നു.