ചേർത്തല:മുടങ്ങി കിടക്കുന്ന ക്ഷാമബത്ത അടിയന്തിരമായി വിതരണം ചെയ്യണമെന്നും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണമെന്നും കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റി വാർഷിക സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം ജില്ലാ ട്രഷറർ കെ.സോമനാഥപിള്ള ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് വി.സുകുമാരൻനായർ അദ്ധ്യക്ഷത വഹിച്ചു.എൻ.പരമേശ്വരൻ,വി.കെ.മോഹനദാസ്,എൻ.രാമചന്ദ്രൻ,കെ.ജി.നെൽസൻ,വി.മണി,ആനന്ദവല്ലിയമ്മ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി കെ.കൈലാസൻ(പ്രസിഡന്റ്),കെ.വി.മോഹനദാസ്,കെ.ജി.നെൽസൺ,വി.എസ്.പ്രസന്നകുമാരി(വൈസ് പ്രസിഡന്റുമാർ),എം.വി.സോമൻ(സെക്രട്ടറി),സി.ആർ.കൃഷ്ണൻ,എൻ.ജനാർദ്ദനൻ,വി.മണി(ജോയിന്റ് സെക്രട്ടറിമാർ),എം.കെ.തങ്കപ്പൻ(ഖജാൻജി)എന്നിവരേയും തിരഞ്ഞെടുത്തു.