മാവേലിക്കര: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ മാവേലിക്കര ടൗൺ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന വനിതദിനാചരണവും സാംസ്കാരിക സമ്മേളനവും റിട്ട.ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന സുലൈമാൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു വനിത സബ് കമ്മറ്റി കൺവീനർ പി.എസ്.ഗ്രേസി അധ്യക്ഷയായി. സാംസ്കാരിക സമിതി കൺവീനർ പ്രൊഫ.റ്റി.കെ.സോമശേഖരൻപിള്ള മുഖ്യപ്രഭാഷണവും വിഷയാവതരണവും നടത്തി. കെ.ഗംഗാധര പണിക്കർ, പ്രൊഫ.ജി.ചന്ദ്രശേഖരൻനായർ, പ്രൊഫ.കെ.വർഗീസ്, ആർ.മനോഹരൻ, മേഴ്സി മാത്യു, കെ.ജി.രമാദേവി, സീതാലക്ഷ്മി അമ്മാൾ, ശ്രീദേവിയമ്മ, പി.ജി.രമ, ശാന്താദേവി എന്നിവർ സംസാരിച്ചു.