ചാരുംമൂട് : താമരക്കുളം ചത്തിയറ ഗവ.എൽ.പി.എസിന്റെ 109-ാമത് വാർഷികം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എ.സലീം അദ്ധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ് വി. ബിന്ദു റിപ്പോർട്ട് അവതരിപ്പിച്ചു. പഞ്ചായത്തംഗം എൻ. അജയൻപിള്ള ,സ്കൂൾ എസ്.എം.സി ചെയർമാൻ ബി.വിനോദ്, ചത്തിയറ വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ കെ.എൻ.ഗോപാലകൃഷ്ണൻ , ഹെഡ്മാസ്റ്റർ ജി.വേണു , എസ്. ജമാൽ , എസ്. ഹരികുമാർ , സൈജു തോമസ്, സുഭാഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു .