ചേർത്തല:വേമ്പനാട് കായൽ കൈയേറ്റത്തിനെതിരെ സത്വര നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് ചേർത്തല മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു..പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി ടി.ടി.ജിസ്‌മോൻ ഉദ്ഘാടനം ചെയ്തു എ അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം സെക്രട്ടറി സാംജു സന്തോഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.കെ.എസ്.ശ്യാം സ്വാഗതംപറഞ്ഞു. കെ.ബി. ഷാജഹാൻ,ബോബി ശശിധരൻ,ആർ.സുഖലാൽ,ബ്രൈറ്റ് എസ്.പ്രസാദ്,എം.ഡി.സുധാകരൻ,കെ.എസ്.ഷിബു എന്നിവർ സംസാരിച്ചു.ഭാരവാഹികളായി കെ.എസ്.ശ്യാം(സെക്രട്ടറി),സാംജു സന്തോഷ്(പ്രസിഡന്റ്) ഉൾപ്പെടെ 28 അംഗ കമ്മറ്റിയേയും സമ്മേളനം തിരഞ്ഞെടുത്തു.മത്സ്യതൊഴിലാളിയായ കായിപ്പുറത്തെ രമണിയമ്മയെ ജില്ലാ സെക്രട്ടറി ടി.ടി.ജിസ്മോൻ ആദരിച്ചു.