വള്ളികുന്നം :വട്ടക്കാട് യൂത്ത് ലീഗ് വായനശാല വനിതാവേദിയുടെ നേതൃത്വത്തിൽ വനിതാ ദിനാചരണത്തിന്റെ ഭാഗമായി തോപ്പിൽ ഭാസിയുടെ സഹധർമ്മിണി തോപ്പിൽ അമ്മിണിയമ്മയെ ആദരിച്ചു. എസ് സുധാകുമാരി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം ഇ. റസിയ പൊന്നാട അണിയിച്ചു. ഗ്രാമ പഞ്ചായത്തംഗം എ.അമ്പിളി . എസ്.സുശീലാ ഭായി, ജി.ശശിധരൻ പിള്ള, എസ്.എസ്. അഭിലാഷ് കുമാർ രജിത എന്നിവർ സംസാരിച്ചു.