anaprambal

എടത്വാ: ആനപ്രമ്പാൽ ദേവസ്വം അപ്പർ പ്രൈമറി സ്‌കൂളിന്റെ 81ാം മത് സ്‌കൂൾ വാർഷികവും, എൻഡോവ്‌മെന്റ് വിതരണവും, യാത്രയയപ്പും നടന്നു. പൊതുസമ്മേളനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിജു പാലത്തിങ്കൽ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ രമേശ് നാലാങ്കൽ അധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജനൂപ് പുഷ്പാകരൻ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് അംഗങ്ങളായ ബിനു സുരേഷ്, അജിത്ത് കുമാർ പിഷാരത്ത്, തലവടി എ.ഇ.ഒ എൻ. ഭാമിനി, പി.ടി.എ പ്രസിഡന്റ് എൻ.സി സുരേഷ്, രാഹുൽ, എസ്. രേഖ, ഷൈലജ കെ., ഇ.എം. ഗിരിജ, എസ്. ശ്രീകുമാരിയമ്മ, കെ.സി. വിജയകുമാർ എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സോമശേഖര വാര്യർ പിഷാരത്ത് സോപാന സംഗീത ആലപിച്ചു. സമ്മാനദാനവും, എൻഡോവമെന്റ് വിതരണവും മാതൃുസംഗമം പ്രസിഡന്റ് ആശ നിർവ്വഹിച്ചു. ദീർഘനാളത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന പ്രഥമാധ്യാപിക കെ. ജയശ്രീ, അധ്യാപിക എസ്. ജയശ്രീ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.