തുറവൂർ: തുറവുർ പഴുക്കാട്ട് ശ്രീഭുവനേശ്വരി - ഭദ്രകാളി ദേവീക്ഷേത്രത്തിലെ പൂരം താലപ്പൊലി മഹോത്സവം ഇന്ന് നടക്കും.രാവിലെ 10.30 ന് ഇരു നടകളിലും ക്ഷേത്രം തന്ത്രി പെരുമ്പള്ളിമന ബിനു നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലശാഭിഷേകം, 11.30 ന് പൂരം ഇടി, തുടർന്ന് പൊങ്കാല. ഗാന രചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഭദ്രദീപ പ്രകാശനം നടത്തും.ഉച്ചയ്ക്ക് 1.30 ന് അന്നദാനം, വൈകിട്ട് 6ന് ദേവീമാഹാത്മ്യപാരായണം, 7ന് പൂമൂ ടൽ, രാത്രി 8.30 ന് താലപ്പൊലി, 10 ന് കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസ് അവതരിപ്പിക്കുന്ന നാടകം, നാളെ രാവിലെ 8 ന് മൂർത്തി പൂജ, 9 ന് വലിയ ഗുരുതി