vdb

ഹരിപ്പാട് : മലേഷ്യയിൽ ക്രൂര പീഡനത്തിനിരയായ ഹരിദാസന് നിർമിച്ച് നല്കുന്ന വീടിന്റെ തറക്കല്ലിടീൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിർദ്ദേശപ്രകാരം ജീവകാരുണ്യ മേഘലയിൽ പ്രവർത്തിക്കുന്ന സരോജിനി ഫൗണ്ടേഷനാണ് വീട് നിർമ്മിച്ച് നല്കുന്നത്. മൂന്ന് മാസം കൊണ്ട് പണി പൂർത്തിയാക്കി താക്കോൽ കൈമാറുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു.ചടങ്ങിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ജോൺ തോമസ് ,പള്ളിപ്പാട് പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രക്കുറുപ്പ് ,മുനിസിപ്പൽ കൗൺസിലർമാരായ എം.സജീവ്, കെ .എസ് .വിനോദ് ,ബ്ലോക്ക് മെമ്പർ മിനി കഷ്ണകുമാർ ,പഞ്ചായത്ത് മെമ്പർമാരായ രാജി പത്മജൻ, ജെസി അച്ചൻകുഞ്ഞ്, സി.ജെ.ജയപ്രകാശ്, കെ.ബി വിക്രമൻ നായർ. എന്നിവർ പ്രസംഗിച്ചു.