a

മാവേലിക്കര: കുളിക്കാനിറങ്ങിയ വൈദിക വിദ്യാർഥി പുഴയിൽ മുങ്ങി മരിച്ചു. വലിയപെരുമ്പുഴ ഷാരോൺ വില്ലയിൽ ഷാജി അഗസ്റ്റിന്റെ മകൻ ഓസ്റ്റിൻ ഷാജി (23) ആണ് മരിച്ചത്. ആലുവ സെമിനാരി വിദ്യാർഥിയായ ഓസ്റ്റിൻ പെരിയാറിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിത്താഴുകയായിരുന്നു. മാതാവ്- ജെമ ഷാജി (പ്രഥമാദ്ധ്യാപിക, മറ്റം നോർത്ത് എൽ.പി.എസ്). സഹോദരി: ഓളിൻ.