accident

ചേർത്തല: മകൻ ഓടിച്ച ഓട്ടോറിക്ഷ മറിഞ്ഞ് മാതാവ് മരിച്ചു.തണ്ണീർമുക്കം പഞ്ചായത്ത് 16ാം വാർഡിൽ മുട്ടത്തിപ്പറമ്പ് നാലാംപുരയ്ക്കൽ ഉലഹന്നാന്റെ ഭാര്യ ക്ലാരമ്മ (75) ആണ് മരിച്ചത്.ദേശീയപാതയിൽ തുറവൂർ പാട്ടുകുളങ്ങരയ്ക്ക് സമീപം ഇന്നലെ വൈകിട്ട് ആറോടെയായിരുന്നു അപകടം. മകൻ ഫ്രാൻസിസ് ഓടിച്ച ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു ക്ളാരമ്മ. ഓട്ടോറിക്ഷയെ മറികടന്ന ടെമ്പോ പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ക്ലാരമ്മയെ ഉടൻതന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്‌കാരം ഇന്ന് മുട്ടത്തിപ്പറമ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.ക്ലാരമ്മയോടൊപ്പം ഫ്രാൻസിസിന്റെ ഭാര്യ ത്രേസ്യാമ്മയും ഓട്ടോറിക്ഷയിലുണ്ടായിരുന്നു. ഫ്രാൻസിസിനും ത്രേസ്യാമ്മയ്ക്കും പരിക്കേ​റ്റു.എരമല്ലൂരിലെ ബന്ധുവീട്ടിൽ നിന്ന് മടങ്ങുകയായിരുന്നു ഇവർ.മറ്റുമക്കൾ:ജോബിച്ചൻ,ലൈസാമ്മ.മരുമക്കൾ:ജൈനമ്മ,ത്രേസ്യാമ്മ,സിജോ.